Pages

Thursday, 5 September 2013

Muhammad first in London





ലണ്ടനില്‍ പ്രവാചകന്‍ മുഹമ്മദിന്റെ നാമത്തിന് ഒന്നാം സ്ഥാനം. 2012ല്‍ ലണ്ടനില്‍ പിറന്ന ആണ്‍കുഞ്ഞുങ്ങളില്‍ കൂടുതല്‍ പേര്‍ക്കും മുഹമ്മദ് എന്ന പേരാണ് നല്‍കിയത്. ഒരു വര്‍ഷം കൊണ്ടാണ് മുഹമ്മദ് എന്ന നാമം ഒന്നാം സ്ഥാനത്തെത്തിയത്. അതേസമയം ബ്രിട്ടണ്‍, വെയില്‍സ് എന്നിവിടങ്ങളില്‍ മുഹമ്മദിന് രണ്ടാം സ്ഥാനമാണ്. ഹാരി എന്ന പേരാണ് കൂടുതല്‍ പേരും തങ്ങളുടെ ആണ്‍കുഞ്ഞുങ്ങള്‍ക്ക് നല്‍കിയത്.

2011ല്‍ ഡാനിയേല്‍ ഒലിവര്‍ എന്നീ പേരുകളാണ് ലണ്ടനില്‍ കൂടുതല്‍ ആളുകളും നല്‍കിയിരുന്നത്. മുഹമ്മദിന് അന്ന് മൂന്നാം സ്ഥാനമാണുണ്ടായിരുന്നത്(658).

വെയില്‍സില്‍ ജേക്കബ് എന്ന പേരാണ് ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ നല്‍കുന്നത്. ഒലിവറിനെയാണ് ജേക്കബ് ഓവര്‍ടേക്ക് ചെയ്തിരിക്കുന്നത്.

ഇംഗ്ലണ്ടിലെയും വെയില്‍സിലെയും കൂടി കണക്കെടുക്കുമ്പോള്‍ ആദ്യ പത്തില്‍നിന്ന് ജോഷ്വ പുറത്തായി, പകരം വന്നത് റൈലി. പെണ്‍കുട്ടികളില്‍ ഏറ്റവും പ്രചാരം ഇപ്പോള്‍ അമേലിയ എന്ന പേരിന്, പിന്നിലായിപ്പോയത് ലിലി. ആദ്യ പത്തില്‍ മിയയ്ക്കും ഇസ്ലയ്ക്കും പകരം റൂബിയും ഗ്രേസും വന്നു.

ആണ്‍കുട്ടികളുടെ പട്ടികയില്‍ പുതിയ രാജകുമാരന്റെ പേരായ ജോര്‍ജ് പന്ത്രണ്ടാമത്. അലക്‌സാണ്ടര്‍ ഇരുപത്തേഴാമതും ലൂയി എണ്‍പത്തൊന്നാമതും. വില്യം ഒമ്പതാമതുള്ളപ്പോള്‍ കേറ്റ് പട്ടികയില്‍ ഇല്ല.
 
 
 

No comments:

Post a Comment